നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആരുടെയും പേര് അതില്‍ പരാമര്‍ശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ മരണം സിബിഐ ഏറ്റെടുത്തത്. മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സിബിഐ കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസ് ഡയറി ഉള്‍പ്പെടെയുള്ളവ സിബിഐ ചാലക്കുടി പൊലീസിൽനിന്ന് ഏറ്റുവാങ്ങിയത്. ഏഴ് വാള്യങ്ങളായി 2,229 പേജുള്ള കേസ് ഫയലുകളാണ് പൊലീസ് സി.ബി.ഐയ്ക്ക് കൈമാറിയത്. മണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയതിന്റെയും പ്രതികളെ ചോദ്യം ചെയ്തതിന്റെയും വീഡിയോ സി ഡികളും സി ബി ഐ പരിശോധിച്ചിട്ടുണ്ട്.