ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തുന്ന സ്വാന്തന യാത്ര തുടരാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. കേന്ദ്ര നിയമമന്ത്രി കൂടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്‍റെ യാത്ര തുടരാന്‍ അദ്ദേഹം അനുമതി നല്‍കിയതായി ജഗന്‍ മോഹന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ യതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് ജഗന്‍ മോഹന്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള നേതാവാണ് വീരപ്പ മൊയ്‌ലി. യാത്ര തുടരാന്‍ മൊയ്‌ലി അനുമതി നല്‍കിയതായും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ തീരുന്നതായും ജഗന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മൊയ്‌ലിയുമായി ജഗന്‍ ഇരുപത് മിനുട്ട് നേരം കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ യാത്ര തുടരാന്‍ ജഗന്‍ അനുമതി ചോദിച്ചിട്ടേയില്ലെന്നാണ് മൊയ്‌ലി നല്‍കുന്ന വിശദീകരണം. ജഗനുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള തെറ്റിദ്ധാരണ തീര്‍ന്നോ എന്ന ചോദ്യത്തിന് ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ എല്ലാം നേരെയായി വരും എന്നായിരുന്നു മൊയ്‌ലിയുടെ പ്രതികരണം.