ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശിയായ ശ്രീകുമാരന്‍ നായര്‍(55) ആണ് മരിച്ചത്. പല്ലേമാഡി ഗ്രാമത്തിലെ സ്വകാര്യ ഇരുമ്പ് ഖനിയിലെ മാനേജരാണ് കൊല്ലപ്പെട്ട ശ്രീകുമാരന്‍ നായര്‍. ഖനിയിലേക്ക് മാവോയിസ്റ്റകള്‍ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം സുഗ്മ ജില്ലയില്‍ വനപ്രദേശത്തുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് കൊല്ലപ്പെട്ടിരുന്നു. ബാലരാമപുരം ഐത്തിയൂര്‍ വാറുവിളാകത്ത് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതനായ നെല്‍സണിന്റെയും സുലോചനയുടെയും മകന് ലെജു (24) ആണ് മരിച്ചത്.
വൈകുന്നേരത്തോടെ മാവോയിസ്റ്റുകള്‍ ജോലി സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ലെജുന്‍ നേരെ വെടിവയ്ക്കുകയായിരുന്നു.