ഛത്തിസ്‌ഗഡിലെ ബസ്‌തര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടു.
സുക്‌മ ജില്ലയിലാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛത്തിസ്‌ഗഡ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സില്‍പ്പെട്ടവര്‍ ആണ് കൊല്ലപ്പെട്ടത്.
സുക്മ ജില്ലയിലെ കങ്കര്‍ലങ്കയിലൂടെ നീക്കങ്ങള്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ദൗത്യസേനക്ക് നേരെ ഈ വര്‍ഷം നടക്കുന്ന വലിയ ആക്രമണമാണിത്.
2014 ഡിസംബറില്‍ സുക്മ ജില്ലയില്‍ തന്നെയുണ്ടായ ആക്രമണത്തില്‍ 13 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 2010ല്‍ ദണ്ഡേവാഡയിലെ മുക്രാന വനത്തില്‍ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച മാവോയിസ്റ്റുകള്‍ 76 സുരക്ഷാഭടന്മാരെ വധിച്ചിരുന്നു.