ചെന്നൈയിലും ഭൂചലനം അനുഭവപ്പെട്ടു

ശനി, 25 ഏപ്രില്‍ 2015 (13:47 IST)
നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ചെന്നൈയിലുമെത്തി. ചെന്നൈയില്‍ കോടമ്പാക്കം, ചെട്‌പെട്, നന്ദനം തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
 
തല കറങ്ങുന്നതു പോലെയുള്ള അനുഭവമായിരുന്നു മിക്കവര്‍ക്കും ഉണ്ടായത്. കാലുകള്‍ തളര്‍ന്നു പോകുന്നതു പോലെയുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായി.
 
അതേസമയം, സംസ്ഥാനത്ത് കൊച്ചിയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തെ തുടര്‍ന്ന് പനമ്പള്ളി നഗറിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നടന്നു വരികയായിരുന്ന സോളാര്‍ കമ്മീഷന്‍ സിറ്റിംഗ് നിര്‍ത്തിവെച്ചു.

വെബ്ദുനിയ വായിക്കുക