ചതിയിലൂടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അഞ്ച് കോടി ആവശ്യപ്പെട്ടു; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍

ചൊവ്വ, 2 മെയ് 2017 (13:50 IST)
ഗുജറാത്തില്‍ ബിജെപി എംപി കെ സി പട്ടേലിനെ കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഗാസിയബാദിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അതിന് അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നതുമാണ് യുവതിക്കെതിരെയുള്ള പരാതി.
    
സഹായം അഭ്യര്‍ഥിച്ച് എത്തിയ സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുവെന്നും ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അഞ്ചു കോടി നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പട്ടേല്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍ യുവതി പറയുന്നത് പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ്. താന്‍ പരാതിയുമായി എത്തിയെങ്കിലും അത് അധികാര പരിധിക്ക് പുറത്താണെന്ന് പറഞ്ഞ് പൊലീസി സ്വീകരിച്ചില്ല എന്നാണ്.

വെബ്ദുനിയ വായിക്കുക