ഗോവയില്‍ സ്ഫോടനം, ഒരാള്‍ മരിച്ചു

Webdunia
വ്യാഴം, 8 മെയ് 2014 (20:33 IST)
ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഒരു പാഴ്സല്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് പരുക്കേറ്റതെന്നും അറിയുന്നു. ജലാറ്റിന്‍ സ്റ്റിക്കാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നും സൂചനയുണ്ട്.
 
മരിച്ചത് കര്‍ണാടക സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന പാഴ്സലാണ് പൊട്ടിത്തെറിച്ചതെന്നും വിവരമുണ്ട്.