ഗോധ്ര: ടെലഫോണ്‍ വിവരം ആവശ്യപ്പെട്ടു

Webdunia
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ, മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ടെലഫോണ്‍ കോളുകളുടെ വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ കമ്മീഷന്‍ മൊബൈല്‍ സേവനദാദാക്കളോട് ആവശ്യപ്പെട്ടു.

2002 ല്‍ ഗോധ്ര സംഭവത്തിന് ശേഷം നടന്ന കലാപ സമയത്തെ കോള്‍ വിവരങ്ങളാണ് നാനാവതി കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എ‌ടി ആന്‍ഡ് ടി, സെല്‍‌ഫോഴ്സ്(വൊഡാഫോണ്‍) എന്നീ സേവനദാദാക്കളോടാണ് വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെയും കോള്‍ വിവരം കമ്മീഷന്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദ് കമ്മീഷണര്‍ പി സി പാണ്ഡെ, ഡി ജിപി ചക്രവര്‍ത്തി എന്നിവരുടെ ടെലഫോണ്‍ സംഭാഷണങ്ങളുടെ വിവരവും കമ്മീഷന്‍ തേടിയിട്ടുണ്ട്.

ഐ പി എസ് ഓഫീസര്‍ രാഹുല്‍ ശര്‍മ്മ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത ഗുജറാത്ത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തത് കാരണമാണ് കമ്മീഷന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.