കര്‍ണാടകയിലെ ചൗലി മഠത്തില്‍ ഗുരുവിന്റെ മരണത്തില്‍ മനം നൊന്ത് മൂന്നു സന്ന്യാസിമാര്‍ ആത്മഹത്യ ചെയ്തു. ജഗന്നാഥ സ്വാമി(21), ശരണ്യയ്യ സ്വാമി(18), റെഡ്ഢി സ്വാമി (50) എന്നിവരാണ് ആശ്രമത്തിനകത്ത് വിറകുകൊണ്ട് ചിത കൂട്ടി ആത്മഹുതി ചെയ്തത്.
ആശ്രമത്തിനുള്ളിലെ കത്തിയ ചിതയില്‍ നിന്ന് പൊലീസ് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരിയില്‍ ചൗലി മഠാധിപനായ ഗണേശാനന്ദ സ്വാമി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.ഇത് മൂന്നു പേരെയും അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.അദ്ദേഹത്തിന്റെമരണത്തില്‍ മനംനൊന്താണ് അനുയായികള്‍ ആത്മഹത്യ ചെയ്തത്.
അഗ്നിശമന സേനാംഗങ്ങളും പോലിസും സ്ഥലത്തെത്തിയതിനുശേഷമാണ് മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ദേഹങ്ങള്‍ പുറത്തെടുത്തത്. ഇവരുടെ ആത്മഹത്യാകുറിപ്പ് പോലിസിനു ലഭിച്ചിട്ടുണ്ട്.
മഠത്തിലെ മുഖ്യവിശ്വാസികളില്‍ ഭൂരിഭാഗം പേരും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഈ ആശ്രമം വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിനിടെയാണ് ഗണേഷാനന്ദ സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.