6.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ റയോലി ഗ്രാമത്തില്‍ ഡിനോസറുകള്‍ ജീവിച്ചതായി തെളിവുകള്‍ ലഭിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച ഇവയുടെ ഫോസിലുകള്‍ ശേഖരിച്ച് ഒരു പാര്‍ക്ക് തുടങ്ങാനാണ് ഗുജറാത്ത് എക്കോളജിക്കല്‍ ആന്റ് റിസേര്‍ച്ച് ഫൌണ്ടേഷന് പദ്ധതിയിട്ടിരിക്കുന്നത്.
1981- ലാണ് റയോലിയില്‍ നിന്ന് ആദ്യമായി ഡിനോസര്‍ ഫോസിലുകള്‍ കണ്ടെത്തിയത്. പിന്നീട് അവയുടെ ഒട്ടേറെ അവശേഷിപ്പുകള്‍ കണ്ടെത്തി. അഹമ്മദാബാദില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള റയോലി ഗ്രാമത്തില്‍ നിന്ന് 1,000 ഡിനോസര്‍ മുട്ടകള്‍ കണ്ടെടുത്തിരുന്നു. ഇതുത്തുടര്‍ന്ന് നിരവധിപേര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
ഡിനോസര്‍ ടൂറിസത്തിനായി റയോലിയെ മാറ്റിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഈ പ്രദേശത്തെ ഉയര്‍ത്തുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വ്യക്തമാക്കി.
ആറ് കോടി രുപയാണ് സര്‍ക്കാര്‍ ഇതിനായി അനിവദിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഉല്‍ക്ക വര്‍ഷവും അഗ്നിപര്‍വതസ്ഫോടനവുമാണ് ഭൂമിയില്‍ നിന്ന് ഡിനോസറുകളെ ഉന്‍മൂലനം ചെയ്തത് എന്നാണ് ശാസ്തജ്ഞരുടെ കണ്ടെത്തല്‍.