ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബുധന്‍, 16 ഏപ്രില്‍ 2014 (18:27 IST)
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കേണ്ടെന്നാണ് രാഹുല്‍ മോഡിക്ക് കൊടുത്ത ഉപദേശം. ഗുജറാത്ത് മോഡല്‍ വികസനത്തെ കൂട്ടത്തില്‍ ശക്തമായി വിമര്‍ശിക്കാനും രാഹുല്‍ മറന്നില്ല.

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നടന്ന റാലിയിലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഗുജറാത്ത് മോഡല്‍ വികസനത്തെ നിശിതമായി വിമര്‍ശിച്ച രാഹുല്‍ ഗുജറാത്ത് മോഡല്‍ വികസനം പെരുപ്പിച്ച് കാണിക്കുന്നതാണെന്നും പറഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.

സാധാരണക്കാരന്റെ വ്യവസായ മോഹങ്ങള്‍ പാടെ അവഗണിച്ച മോഡി സര്‍ക്കാര്‍ ഓരോ നാനോ കാറിനും 44000 രൂപ വീതം മുടക്കിയെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തിലെ വികസനം ടോഫി മോഡല്‍ വികസനമാണെന്നും ബിഹാറിലെ ജനതയ്ക്ക് ബിഹാര്‍ മോഡല്‍ വികസനമാണ് വേണ്ടതെന്നും രാഹുല്‍ മോഡിയെ വിമര്‍ശിച്ച് പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഒരു കൊച്ചു കുട്ടിയാണെന്നും അദ്ദേഹത്തിന് മാനസിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് മുതിരുന്നതെന്നുമായിരുന്നു ടോഫി പ്രയോഗത്തില്‍ മോദിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക