മഹാരാഷ്ട്രയിലെ താനെയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മില്‍ വന്‍ മോഷണം. 23 ലക്ഷം രൂപയാണ് കവര്‍ന്നത്. സെക്യൂരിറ്റി ഗാര്‍ഡിനെ ഭീഷണിപ്പെടുത്തി പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച.
ഭയന്തര്‍ റയില്‍വെ സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിലാണു കവര്‍ച്ച. ബാങ്കിലെ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ സംഘം എത്തിയത്. തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഒരു മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്നായിരുന്നു പണവുമായി മുങ്ങിയത്.