മോഡി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന കര്‍ഷകറാലി ഇന്ന്. ഡെല്‍ഹി രാംലീലാ മൈതാനിയിലാണ് റാലി. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയെന്ന പ്രത്യേകതയും റാലിയ്ക്കുണ്ട്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കേ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം എന്ന നിലയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
രാംലീല മൈതാനില്‍ ഒരു ലക്ഷം കര്‍ഷകരെ അണിനിരത്തുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.രാഹുല്‍ ഗാന്ധിയുടെ അവധിയില്‍ പോക്ക് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പരിപാടി അതിന് മറുപടിയാക്കുന്നതിനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.