കൊല: മഹന്ത നിഷേധിച്ചു

Webdunia
ഉള്‍ഫ തീവ്രവാദികളുടെ ബന്ധുക്കളെ രഹസ്യമായി കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിഷദ്(പ്രഗതിഷീല്‍) നേതാവുമായ പ്രഫുല കുമാര്‍ മഹന്ത നിഷേധിച്ചു. ഉള്‍ഫ തീവ്രവാദികളുടെ ബന്ധുക്കളുടെ കൊലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനാണ് സംഭവത്തില്‍ മഹന്തയ്ക്ക് കൈയുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തീ‍വ്രവാദികളുടെ ബന്ധുക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന് തന്‍റെ പാര്‍ട്ടി ആവശ്യപ്പെടും. 1991മുതല്‍ നടന്ന എല്ലാ കൊലപാതകങ്ങളും അന്വേഷണത്തിന്‍റെ പരിധിയില്‍ വരണമെന്നും അസം ഗണ പരിഷദ്(പ്രഗതിഷീല്‍)ന്‍റെ സംസ്ഥാന കണ്‍‌വെന്‍ഷനിടെ
മഹന്ത പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്താണ് നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതെന്നും മഹന്ത ആരോപിച്ചു.എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്‍റെ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ വിളറി പൂണ്ട കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി തേജോവധം
ചെയ്യുകയാണെന്നും മഹന്ത കുറ്റപ്പെടുത്തി. 1998-2001 കാലയളവില്‍ ഉള്‍ഫ തീവ്രവാദികളുടെ 100ലധികം

ബന്ധുക്കളാ‍ണ് കൊല്ലപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് സര്‍ക്കാരിയ കമ്മീഷനാണ് മഹന്തയ്ക്ക് കൊലപാതകങ്ങളില്‍ കയ്യുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും നവംബര്‍ 15ന് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന