മധ്യകൊല്ക്കത്തയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സിയാല്‍ ഡായ്ക്കടുത്ത് ജഗത് സിനിമ തിയേറ്ററിന് സമീപമുള്ള സൂര്യ സെന്‍ മാര്‍ക്കറ്റ് കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
പുലര്‍ച്ചെ 3:50 ഓടെയാണ് ആറ് നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. മാര്‍ക്കറ്റിലെ തൊഴിലാളികളില്‍ പലരും ഈ കെട്ടിടത്തില്‍ രാത്രി തങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
18 ഓളം ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. പൊള്ളലേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിളേക്ക് മാറ്റി.
തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. നിരവധി കടകളും പ്ലാസ്റ്റിക്, പേപ്പര്‍ ഗോഡൌണുകളും ഈ കെട്ടിടത്തിലുണ്ട്. കൊല്‍ക്കത്ത മേയര്‍ ശോഭന്‍ ചാറ്റര്‍ജി, പൊലീസ് കമ്മീഷണര്‍ സുര്‍ജിത് പുരകായസ്ത എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.