വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കാൻ ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ മദൻ ബി ലോകൂറും ദീപക് ഗുപ്തയും അധ്യക്ഷരായ ബെഞ്ചാണ് വിചിത്രമായ ഹർജി തള്ളിയത്.
ധനേഷ് ലഷ്ധന്‍ എന്ന വ്യക്തിയാണ് ഹര്‍ജിയുമായി രാജ്യത്തെ പരമോന്നത കോടതിയിലെത്തിയത്.
കോടതികൾ ഉത്തരവിട്ടാൽ ബന്ധപ്പെട്ട അധികാരികൾക്കു കൊതുകുകളെ ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കില്ല. എല്ലാവരുടെയും വീടുകളില്‍ എത്തി കൊതുകുണ്ടോയെന്നു ചോദിച്ച് അവയെ ഇല്ലാതാക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ബെഞ്ച് ഹര്‍ജിക്കാരനോട് വ്യക്തമാക്കി.
ഞങ്ങൾ ദൈവങ്ങളല്ലെന്നും, അവരെക്കൊണ്ടു മാത്രം കഴിയുന്ന കാര്യങ്ങൾ ഞങ്ങളോടു ചോദിക്കരുതെന്നും കോടതി പറഞ്ഞു.
കൊതുക് പകര്‍ത്തുന്ന രോഗങ്ങള്‍ മൂലം 7,25,000 പേര്‍ അസുഖങ്ങൾ ബാധിച്ചു മരിച്ചുവെന്നും അതിനാല്‍ ഉടന്‍ ഇവയെ ഇല്ലാതാക്കാനുള്ള ഉത്തരവ് ഇടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.