കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തോട് മോര്‍ച്ചറി ജീവനക്കാരുടെ ക്രൂരത - സംഭവം കോയമ്പത്തൂരില്‍

Webdunia
ശനി, 10 ജൂണ്‍ 2017 (19:04 IST)
ഹെർബൽ കെയറിലെ ചികിത്സയ്ക്കിടെ മരിച്ച പതിനേഴുകാരിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ അധികൃതർ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 3000 രൂപ നല്‍കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ അധികൃതർ വിസമ്മതിച്ചത്.

സ്വകാര്യ ഹെർബൽ കെയർ ട്രീറ്റ്മെന്റ് സെന്ററിലെ ചികിത്സയ്ക്കിടെയാണ് ഭാഗ്യശ്രീ എന്ന പെണ്‍കുട്ടി മരിച്ചത്. മരണം നടന്നുവെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കാതെ ഹെർബൽ കെയറിലെ ജീവനക്കാര്‍ മൃതദേഹം കോയമ്പത്തൂർ ജിഎച്ച് മോർച്ചറിയില്‍ എത്തിച്ചു.



ഭാഗ്യശ്രീയുടെ മരണവിവരം അറിഞ്ഞ് മോര്‍ച്ചറിയില്‍ എത്തിയ വീട്ടുകാരോട് മൃതദേഹം വിട്ടുകൊടുക്കാൻ 3000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചതോടെ മൃതദേഹം സൂക്ഷിക്കുന്നതിന് വേറെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വാക്കുതർക്കമുണ്ടാവുകയും ചെയ്‌തു.

തര്‍ക്കത്തിനൊടുവില്‍ 350 കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനായി ആംബുലൻസ് വിട്ടു നൽകിയെങ്കിലും മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസർ ബോക്സ് നൽകിയില്ല. ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
Next Article