ദുരന്തഭൂമിയായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പൂജകള്‍ ആരംഭിക്കും. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് നിന്നും മാലിന്യങ്ങളും മൃതദേഹങ്ങളും നീക്കം ചെയ്യുകയാണ്.
പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഒന്നരയടിയോളം താഴ്ന്ന് പോയെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ക്ഷേത്രത്തിലെ മറ്റ് വിഗ്രഹങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടില്ല. ഔപചാരികമായി രണ്ടാഴ്ചകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ പൂജകള്‍ ആരംഭിക്കുമെന്ന് ക്ഷേത്രത്തിന്റെ സംഘത്തലവന്‍ അനില്‍ ശര്‍മ്മ പറഞ്ഞു.
പൂര്‍ണമായും ശുചിയാക്കിയ ശേഷം ശങ്കരാചാര്യരുടെ ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ഭീംശങ്കര്‍ ലിംഗ ശിവാചാര്യരുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ശുദ്ധീകരണചടങ്ങുകള്‍ നടക്കുക.