കേജ്‌രിവാളിന്റെ അമ്പരപ്പിക്കുന്ന പ്രതിജ്ഞയുടെ കാരണമിതോ?

വെള്ളി, 28 ഏപ്രില്‍ 2017 (09:32 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി ബിജെപി. മുഖ്യമന്ത്രി കേജ്‌രിവാൾ സ്വേച്ഛാധിപതിയാണെന്ന് ബിജെപി. കേജ്‌രിവാളിന് തന്റെ അനുയായികളില്‍ ഒരു വിശ്വാസവുമില്ലെന്നും അവരെ അടക്കിനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എസ് പ്രകാശ് പറഞ്ഞു. 
 
പാർട്ടിയോടു കൂറുണ്ടാകണമെന്നും വഞ്ചിക്കരുതെന്നും ഇന്നലെ  കേജ്‌രിവാൾ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തോടുള്ള പ്രതികരണമാണ് ബിജെപി നടത്തിയത്. ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് മോദിയുടെ കഴിവല്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ കഴിവാണെന്നും ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ കഴിവില്ലായ്മ തുടങ്ങിയ കേജ്‌രിവാളിന്റെ ആരോപണങ്ങളെ ജനങ്ങൾ വിലകല്‍പ്പിച്ചിരുന്നില്ല.    
 
ആരോപണങ്ങളിലും പ്രത്യാരോപണങ്ങളിലും ഗൂഢാലോചനകളിലും തന്റെ നയങ്ങൾ പരാജയപ്പെട്ടതായി കേജ്‌രിവാളിന് മനസ്സിലായി കാണുമെന്ന് ബിജെപി നേതാവ് ഷാസിയ ഇൽമി പറഞ്ഞു. ഡല്‍ഹിയില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് വിജയിച്ച് എഎപി പ്രതിനിധികളുടെ യോഗം ഇന്നലെ കേജ്‌രിവാൾ വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ തന്റെ പാർട്ടിയെ വഞ്ചിക്കില്ലെന്ന് ദൈവം സാക്ഷിയാക്കി ഇവരെക്കൊണ്ട് കേജ്‍‌രിവാൾ പ്രതിജ്ഞയെടുപ്പിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക