കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസല്‍ സബ്‌സിഡി തടയാനാകില്ല: സുപ്രീം‌കോടതി

Webdunia
വെള്ളി, 19 ജൂലൈ 2013 (16:51 IST)
PRO
PRO
കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസല്‍ സബ്‌സിഡി തടയാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. സബ്‌സിഡി നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും കോടതി വിലയിരുത്തി.

നേരത്തെ എണ്ണ കമ്പനികള്‍ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസിയില്‍ നിന്ന് എണ്ണ കമ്പനികള്‍ അധിക വില ഈടാക്കരുതെന്നും പൊതുവിപണിയിലെ വിലയില്‍ ഡീസല്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.

വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പെടുത്തി ഡീസല്‍ സബ്‌സിഡി എടുത്തു കളഞ്ഞതോടെ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലായിരുന്നു. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയുടെ അധിക സഹായം കൂടി അനുവദിക്കുകയും ചെയ്തു.