കൂട്ടമാനഭംഗത്തിന് ശേഷം പതിനാറുകാരിയെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

തിങ്കള്‍, 19 ജൂണ്‍ 2017 (19:56 IST)
കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറിലാണ് സംഭവം. സംഭവത്തിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
 
സുഹൃത്തിനെ കാണാനായി പോകുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് 16കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൂട്ടമാനഭംഗം ചെയ്തശേഷം ഒരു ലോക്കല്‍ ട്രെയിനില്‍ പെണ്‍കുട്ടിയെ കയറ്റുകയും വഴിയില്‍ വച്ച് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് സംഭവം നടന്നത്.
 
പട്ന മെഡിക്കല്‍ കോളജിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതായി പരാതിയുണ്ട്.
 
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് റിപ്പോര്‍ട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക