കുവൈറ്റിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.
സൗദി സ്വദേശിവത്കരണം മൂലമുളള പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ നിന്നും മടങ്ങുന്നവരെ പുനരധിവസിപ്പിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.