കിരണ്‍ബേദിയെ മുഖ്യമന്ത്രിയാക്കണം: നിധിന്‍ ഗഡ്കരി

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (17:57 IST)
PRO
PRO
മുന്‍ ഐപി‌എസ് ഉദ്യോഗസ്ഥ കിരണ്‍ബേദിയെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് പറഞ്ഞ് ബിജെപി മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി രംഗത്തു വന്നത് ബിജെപിയി മധ്യമ ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ഡെല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിനു ബദലായി കിരണ്‍ ബേദിയെ പിന്തുണക്കാമെന്ന ഗഡ്കരിയുടെ ട്വിറ്റര്‍ സന്ദേശമാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്കു ചെയ്തതാണെന്നു പറഞ്ഞ് ഗഡ്കരി മലക്കം മറിയുകയും ചെയ്തു.

കിരണ്‍ ബേദിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അടുത്തിടെ അവര്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും കിരണ്‍ ബേദി പാര്‍ട്ടിയില്‍ അംഗമായിട്ടില്ല.