കാലംതെറ്റി പെയ്ത കനത്ത മഴയില്‍ 26 മരണം

വ്യാഴം, 25 ഏപ്രില്‍ 2013 (11:58 IST)
PRO
ആന്ധ്രപ്രദേശില്‍ കാലംതെറ്റി പെയ്ത കനത്ത മഴയില്‍ 26 മരണം റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്നോളം ജില്ലകളിലായി മിന്നലേറ്റാണ് കൂടുതല്‍ പേരും മരിച്ചത്.

നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 1,121 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് കണക്ക്.ഏകദേശം 70,000 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ ഭൂരിഭാഗവും നെല്‍കൃഷിയായിരുന്നു. 24,320 ഹെക്ടറുകളിലെ പച്ചക്കറികൃഷിയും നശിച്ചു.

അടുത്ത മൂന്നു ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വെബ്ദുനിയ വായിക്കുക