കാമുകിയെ വെടിവെച്ചു കൊന്നു

ഞായര്‍, 20 ഏപ്രില്‍ 2014 (13:45 IST)
PRO
PRO
താന്‍ സ്നേഹിച്ച പ്രണയിനി മൂന്ന് കുട്ടികളുടെ അമ്മയാണെന്നറിഞ്ഞതോടെ യുവാവ് പ്രണയിനിയെ വെടിവെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ജബല്‍പൂരിലുള്ള ജ്യോതി കോറിയെയാണ് യുവാവ് വെടിവെച്ച് കൊന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയാണ് 21 വയസുള്ള വിനീത്. കാമുകി ജബല്‍പൂര്‍ നിവാസിയായ ജ്യോതി കോറിയും. ഫെയ്‌സ്ബുക്കിലൂടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ കോറി മൂന്ന് കുട്ടികളുടെ മാതാവും 45 വയസുകാരിയുമായിരുന്നു. അവര്‍ ഈ കാര്യം മറച്ചു വെച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വിനീത് സിംഗിനെ പറ്റിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ 21 വയസായിരുന്നു നല്‍കിയിരുന്നത്. ഒരു സിനിമാ നടിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായിരുന്നു കോറി നല്‍കിയിരുന്നത്. ഇവര്‍ മൂന്ന് വര്‍ഷത്തോളമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വെള്ളിയാഴ്ച്ച ജബല്‍പൂരിനടുത്ത വെള്ളച്ചാട്ടത്തിനടുത്ത് കാണാമെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാല്‍ തന്നെ കാണാനെത്തിയ കാമുകിയെ കണ്ട യുവാവ് ഞെട്ടി. ഇത്രയും കാലം താന്‍ പ്രണയിച്ചത് 45 കാരിയും മൂന്ന് കുട്ടികളുടെ മാതാവുമായ ഇവരെയാണെന്ന് മനസിലാക്കിയ വിനീത് കലി മൂത്ത് കാമുകിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നീട് വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിനീതിനെ സമീപ വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിനീത് മരിച്ചു. അവരെന്നെ വഞ്ചിച്ചതായി ആശുപത്രിയിലേക്കുള്ള വഴിമധ്യേ വിനീത് പറയുന്നുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക