കാമുകന്റെ മരണം: നടി അല്‍ഫോണ്‍സ കുടുങ്ങും?

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (11:47 IST)
PRO
PRO
കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി അല്‍ഫോണ്‍സയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. കാമുകനും നടനുമായ പി വിനോദ് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അല്‍‌ഫോണ്‍സയെക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അല്‍‌ഫോണ്‍സ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തെളിഞ്ഞത്.

വിനോദ് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ്‌ കേസ്‌ അന്വേഷണത്തില്‍ കാലതാമസം വരാതിരിക്കാനാണ്‌ ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി അറിയിച്ചിരുന്നു. വിനോദ് കുമാറിന്റെ പിതാവും അമ്മാവനും നടിക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് നാല് ഞായറാഴ്ച രാത്രി അല്‍‌ഫോണ്‍സയും വിനോദും തമ്മില്‍ വഴക്കുണ്ടായി എന്നും തുടര്‍ന്ന് പ്രകോപിതനായ വിനോദ് വീട്ടില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് അല്‍‌ഫോണ്‍‌സയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അല്‍‌ഫോണ്‍സയുടെ വീട്ടുകാര്‍ വിനോദിനെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് വിനോദിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

വിനോദ് മരിച്ച വിവരം അറിഞ്ഞയുടന്‍ അല്‍‌ഫോണ്‍‌സ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്ന അല്‍ഫോണ്‍സ അഭിനയം നിര്‍ത്തി കാമുകന്‍ വിനോദ് കുമാറിനൊപ്പം ചെന്നൈയില്‍ വിരുഗം‌ബാക്കത്തില്‍ താമസിച്ച് വരികയായിരുന്നു.

English Summary: Chennai court on Wednesday dismissed the anticipatory bail petition of actor A Alphonsa. The actor filed the petition after a complaint sought action against her over the "mysterious death" of budding actor P Vinod Kumar recently.