കല്‍ക്കരി ബ്ളോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്ത്.
ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി ബ്ളോക്ക് അനുവദിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കേസില്‍ പ്രധാനമന്ത്രിയും പ്രതിയകേണ്ടിവരുമെന്ന് പരേഖ് പറഞ്ഞു. പ്രധാനമന്ത്രിയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ കേസെടുത്താല്‍ പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്ന് പരേഖ് പറഞ്ഞത്. പരേഖിന് എതിരെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് അടുത്ത ദിവസമാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി പരേഖ് രംഗത്തെത്തിയത്.
കല്‍ക്കരിപ്പാടം അനുവദിച്ച് കൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെയെങ്കില്‍ ഗൂഢാലോചനയില്‍ മൂന്നാം പ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞു.
ഇന്നലെയാണ് കആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനായ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി സി പരേഖ് എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തത്.