കരസേനയില്‍ ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

ഞായര്‍, 24 നവം‌ബര്‍ 2013 (13:03 IST)
PRO
കരസേനയില്‍ ജോലി വാഗ്ദാനംചെയ്ത് മലയാളികളടക്കമുള്ള നൂറോളം യുവാക്കളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു.

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് സ്വദേശി സുജാത എന്ന സോഫിയ(38)യാണ് പിടിയിലായത്. ഇന്ത്യന്‍ കരസേനയില്‍ റിക്രൂട്ട്‌മെന്‍റ് ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പുനടത്തിയത്.

കരസേനയുടെ ലെറ്റര്‍ഹെഡും മറ്റ് രേഖകളും വ്യാജമായി നിര്‍മിച്ചശേഷം ഇത് യുവാക്കള്‍ക്ക് നല്‍കും. വിശ്വാസ്യയോഗ്യമാകുന്ന തരത്തിലായതിനാല്‍ സുജാതയ്ക്ക് യുവാക്കള്‍ പണവും നല്‍കി. എന്നാല്‍, ചില മിലിട്ടറി ജീവനക്കാരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുജാത പോലീസിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക