കനയ്യ കുമാറിന്റെ കാറിനു നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം: അഞ്ചുപേര്‍ കസ്റ്റഡിയില്‍

Webdunia
വ്യാഴം, 14 ഏപ്രില്‍ 2016 (15:09 IST)
ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ കാറിനു നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പുരില്‍ വ്യാഴാഴ്ചയാണ് കാര്‍ ആക്രമിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു കനയ്യ കുമാര്‍.
 
പരിപാടിക്കുനേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാകുമെന്ന് നേരത്തേതന്നെ സൂചനയുണ്ടായിരുന്നു. ബി ആര്‍ അംബേദ്കറുടെ നൂറ്റിരുപത്തഞ്ചാം ജന്മദിന ആഘോഷത്തില്‍ കനയ്യ പ്രസംഗിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കനയ്യ കുമാറിനെതിരെ വ്യാപക പ്രതിഷേധം ബജ്‌രംഗ്ദളിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം