ഓറീസയില്‍ വ്യാജമരുന്ന് കഴിച്ച് 29 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പനിക്കും ജലദോഷത്തിനുമുള്ള മരുന്നെന്ന പേരിലാണ് ഇവര്‍ ഇത് വാങ്ങിക്കഴിച്ചത്.
കട്ടക്കിലെ തുകുലിയാപാഡ ഗ്രാമത്തിലെ ഒരു വില്‍പനക്കാരനില്‍ നിന്നുമാണ് ആളുകള്‍ മരുന്ന് വാങ്ങിയത്. മരുന്നെന്ന പേരില്‍ ആള്‍ക്കഹോള്‍ അടങ്ങിയ മിശ്രിതമാണ് ഇയാള്‍ വില്‍പ്പന നടത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായി. മരുന്ന് വില്‍പ്പനക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടും.
തിങ്കളാഴ്ചയാണ് ഇയാള്‍ തുകുലിയപാഡയിലും പരിസര പ്രദേശത്തും മരുന്ന് വില്‍പ്പന നടത്തിയത്. തുടര്‍ന്ന് മരുന്ന് കഴിച്ച പലര്‍ക്കും അസ്വസ്ഥത തോന്നുകയായിരുന്നു. മരുന്നില്‍ മദ്യം ചേര്‍ത്തിരുന്നതായും ഇതിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക വിവരം.