ഓഫീസില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍- ദൃശ്യങ്ങള്‍

ശനി, 28 മെയ് 2016 (11:36 IST)
ഓഫീസ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ വ്യാഴായ്ചയാണ് സംഭവം നടന്നത്. പീഡനശ്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് കെസ്തൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനിരുന്ന ജീവനക്കാരിയെ പ്രസിഡന്റായ ചന്ദ്രഹാസന്‍ തന്റെ ചേംബറിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് അയാള്‍ യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പീഡനശ്രമത്തെ യുവതി ചെറുത്തു.  
 
ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിക്ക് ഗ്രാമ പഞ്ചായത്തില്‍ ജോലി ലഭിച്ചത്. ചന്ദ്രഹാസനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
 
                                               
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക