ഒരു ഭാര്യയും രണ്ട് ഭര്‍ത്താക്കന്മാരും; കോടതിയില്‍ തമ്മിലടി!

Webdunia
ശനി, 19 ജനുവരി 2013 (17:14 IST)
PRO
PRO
ഭാര്യയ്ക്ക് വേണ്ടി കോടതി മുറ്റത്ത് രണ്ട് പേര്‍ തമ്മിലടിച്ചു. ഒരു സ്ത്രീയ്ക്ക് വേണ്ടിയാണ് മധ്യപ്രദേശില്‍ രണ്ട് പേര്‍ തമ്മിലടിച്ചത്. പാര്‍ഖെദിയില്‍ നിന്നുള്ള സ്ത്രീയെ നൂര്‍ജാങ് സ്വദേശിയായ ഭയ്യലാല്‍ മൂന്ന് വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. പിന്നീട് മഹേഷ് മീന എന്നയാള്‍ ഈ സ്ത്രീയെ കടത്തിക്കൊണ്ടുപോയി. ഇവര്‍ കുറച്ചുനാള്‍ ഒരുമിച്ച് കഴിയുകയും ചെയ്തു.

പിന്നീ‍ട് ഭയ്യലാല്‍ ഈ സ്ത്രീയെ തിരികെ കൊണ്ടുവന്നു. ഇതോടെ മഹേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഈ സ്ത്രീയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

സ്ത്രീയെ വിവാഹം ചെയ്തതിന്റെ എല്ലാ രേഖകളും ഭയ്യാലാല്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ മഹേഷിന്റെ കൈയില്‍ ആകട്ടെ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നു. ഒടുവില്‍ സ്ത്രീയുടെ താല്പര്യം കൂടി കണക്കിലെടുത്ത് കോടതി അവരെ ഭയ്യാലാലിനൊപ്പം വിട്ടു.