ജയലളിതയുടെ പാത പിന്തുടർന്ന് കഴിഞ്ഞ രണ്ടുമാസത്തോളം മികച്ച ഭരണം നടത്താനാണ് ശ്രമിച്ചത്. എന്നാൽ മന്ത്രി ആർ ബി ഉദയകുമാറിൻറെ നേതൃത്വത്തിൽ തനിക്കെതിരെ ഒരു സംഘം നീക്കം നടത്തി. തൻറെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ പലപ്പോഴും അപമാനിക്കപ്പെട്ടു. മധുസൂദനനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ജയലളിത ആഗ്രഹിച്ചത്. എന്നാൽ ശശികല ജനറൽ സെക്രട്ടറിയാകാൻ തന്നെ ഉദയകുമാറും കൂട്ടരും നിർബന്ധിക്കുകയായിരുന്നു - പനീർശെൽവം പറഞ്ഞു.