ഉത്തര്‍പ്രദേശിലെ ബറൈച്ചയില് നാട്ടിലിറങ്ങിയ പുലി എട്ടുവയസുകാരിയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ബാലിക.
മൃതദേഹം പിന്നീട് കാട്ടില്‍ നിന്ന് കണ്ടെടുത്തു. ബാലികയു കുടുംബവും താമസിക്കുന്നത് കതാമിയഗഡില് കതാമിയഗഡ് വന്യജീവി സങ്കേതത്തിനു സമീപമാണ്. ഇവിടെ നിന്ന് മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി വരുന്നത് പതിവാണ്.