ആം ആദ്‌മി പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുന്നുവെന്നുള്ള ആരോപണവുമായി ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി രംഗത്ത്. ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് വോട്ടു ചെയ്യിക്കുന്ന വീഡിയോയും ബേദി പുറത്തുവിട്ടു.
വോട്ടു ചെയ്യുന്നതിനായി ആം ആദ്‌മി പാര്‍ട്ടി മുന്നൂറു രൂപ നല്കിയതായി കിരണ്‍ ബേദി ആരോപിച്ചു. പണവും ഭക്ഷണവും സമ്മാനിച്ചതായി യുവതികള്‍ പറഞ്ഞതായും അവര്‍ ആരോപിച്ചു.
അതേസമയം, ബി ജെ പി ജനങ്ങള്‍ക്ക് മദ്യം നല്കി വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.