എഎപി നാലു സീറ്റുകളില്‍ തോല്‍ക്കുന്നത് ജനാധിപത്യത്തിന് പ്രതിപക്ഷം ആവശ്യമുള്ളത് കൊണ്ട്

Joys Joy
ചൊവ്വ, 10 ഫെബ്രുവരി 2015 (10:54 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളില്‍ ആം ആദ്‌മി പാര്‍ട്ടി തോല്‍ക്കുന്നത് ജനാധിപത്യത്തിന് പ്രതിപക്ഷം ആവശ്യമുള്ളതു കൊണ്ടാണെന്ന് എ എ പി നേതാവ് യോഗേന്ദ്ര യാദവ്. ആകെ 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുമ്പോള്‍ 66 സീറ്റുകളില്‍ എ എ പി മുന്നേറുകയാണ്. ബി ജെ പി മൂന്നു സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. ഒരു സീറ്റില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്.