എം പിയുടെ വസതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി
PRO
PRO
ഉത്തര്‍പ്രദേശിലെ ബിഎസ്‌പി എംപി ജുഗല്‍ കിഷോറിന്റെ വസതിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. എംപിയുടെ ലക്ഷ്മിപുര്‍ ഖേരിയിലെ വസതിയില്‍ വച്ച് കൗമാരക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ബലാത്സംഗം ചെയ്തു എന്നാണ് പരാതി. 16-കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എംപിയുടെ വസതിയിലെ ജീവനക്കാരനായ ബ്രിജേഷ് എന്നായാളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ശനിയാഴ്‌ച രാത്രി ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ഇതിനിടെ പുറകില്‍ നിന്നെത്തിയ ബ്രിജേഷ് പെണ്‍കുട്ടിയെ വായില്‍ തുണി തിരുകി ബലമായി പിടികൂടി എം പിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ബ്രിജേഷിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. അന്വേഷിച്ചെത്തിയ പെണ്‍കുട്ടിയുടെ പിതാവാണ് അവളെ രക്ഷിച്ചത്.