ഉദ്യോഗസ്ഥനെ തല്ലിയ മജിസ്ട്രേറ്റിനെതിരെ അന്വേഷണം

Webdunia
ശനി, 23 ജനുവരി 2010 (12:49 IST)
യുപിയിലെ ലക്നോയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലക്നോ കമ്മീഷണറായിരിക്കും സംഭവത്തെ കുറിച്ച് അന്വേഷിക്കുക.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ലക്നോ ജില്ലാ മജിസ്ട്രേറ്റ് അമിത് ഘോഷ് പൊലീസുകാര്‍ക്കൊപ്പം കൃഷി ഡയറക്ടറേറ്റില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് വിവാദമായ സംഭവത്തിന് അരങ്ങൊരുങ്ങിയത്. അനിശ്ചിതകാല സമരം നടത്തുന്ന തൊഴിലാളികളോട് സംസാരിച്ചു നില്‍ക്കുമ്പോള്‍ മജിസ്ട്രേറ്റ് രണ്ട് ഉദ്യോഗസ്ഥരെ തല്ലുകയായിരുന്നു.

ഇതെതുടര്‍ന്ന്, സംഭവത്തിനു കാരണക്കാരായ അമിത് ഘോഷിനെയും ഡിഐജിയെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ സമരം നടത്തിവരികയാണ്.