ബിഹാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബീഹാറിലും ജാര്‍ഖണ്ഡിനും ഗുണം ചെയ്യുന്ന രീതിയില്‍ നിര്‍മാണം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വര്‍ പന്ത് കനാല്‍ പദ്ധതി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് അണക്കെട്ട് തകര്‍ന്നത്.