ഈ നീക്കം ഇന്ത്യയിലാദ്യം, 54000 കോടിയുടെ വായ്പകള്‍ എഴുതിത്തള്ളുന്നു!
സീമാന്ധ്രയിലെ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാം. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം. 54,000 കോടി രൂപയുടെ കാര്‍ഷികവായ്പകളാണ് സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ പോകുന്നത്. സര്‍ക്കാരിന്‍റെ ആദ്യതീരുമാനം ഇതായിരിക്കും. ഈ മാസം എട്ടാം തീയതിയാണ് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വലിയ വായ്പാത്തുക എഴുതിത്തള്ളുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്. ഒരു ലക്ഷം പേരാണ് ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തുക. അവരെ സാക്ഷിനിര്‍ത്തിയായിരിക്കും ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന ഈ തീരുമാനം കൈക്കൊള്ളുക.
കര്‍ഷരുടെ വായ്പകള്‍ ബോണ്ടുകളിലൂടെ പലതവണകളായി ബാങ്കുകള്‍ക്ക് കൊടുത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളും എന്നത് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ്.