ഇന്‍ഫര്‍മേഷന്‍ ടെക്നോളജി + ഇന്ത്യന്‍ ടാലന്‍റ് = ഇന്ത്യ ടുമോറോ !

ബുധന്‍, 10 മെയ് 2017 (18:51 IST)
സുപ്രീംകോടതി പേപ്പര്‍രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ ഫയലിങ് സംവിധാനം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡിജിറ്റല്‍ ഫയലിങ് സംവിധാനം പുറത്തിറക്കിയത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി + ഇന്ത്യന്‍ ടാലന്‍റ് = ഇന്ത്യ ടുമോറോ അഥവാ ഐടി + ഐടി = ഐടി എന്ന ആശയത്തേക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇതായിരിക്കും പുതിയ വികസന സമവാക്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 
 
വിവരസാങ്കേതിക വിദ്യയിലൂന്നിയുള്ള ഇന്ത്യയാണ് നാളത്തെ ഇന്ത്യയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ മുഴുവന്‍ പേരും ഉള്‍ക്കൊള്ളുന്ന ഒന്നായി സാങ്കേതികവിദ്യ മാറണമെന്നും ജനങ്ങളുടെ മനസ് അത് ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
ഡിജിറ്റല്‍ പാതിയിലൂടെയുള്ള സഞ്ചാരം സുപ്രീംകോടതിയെ ശരിയായ ദിശയിലേക്കാണ് നയിക്കുന്നത്. എളുപ്പവും ഫലപ്രദവും ചെലവു കുറയ്ക്കുന്നതുമാണ് ഇ ഗവേര്‍ണന്‍സ്. പേപ്പര്‍രഹിതമാകുന്നത് പരിസ്ഥിതിക്കും ഗുണം ചെയ്യും - നരേന്ദ്രമോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക