ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുന്നു

ചൊവ്വ, 19 ഫെബ്രുവരി 2013 (17:39 IST)
PRO
PRO
ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനനിരക്കുകള്‍ കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. കമ്പനികളുടെ ലൈസന്‍സ് നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്.

കമ്പനികളുടെ ലൈസന്‍സ് നിരക്ക് 15 കോടി രൂപയായാണ് കേന്ദ്ര ടെലികോം വകുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ടെലികോം വകുപ്പ് ഇതിനെ ന്യായീകരിക്കുകയാണ്.

അതേസമയം ലൈസന്‍സ് നിരക്ക് വര്‍ധിപ്പിച്ചാല്‍ സേവന നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക