ആഗോള സാമ്പത്തിക രംഗം വന്‍ തകര്‍ച്ച നേരിടുമ്പോഴും സ്വന്തം സമ്പദ്‌ഘടനയെ ശക്‌തിപ്പെടുത്തി ലോകത്തിന് മുന്നില്‍ പ്രത്യാശയായിരിക്കുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമെന്നുപോലും വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിദ മേഖലകളില്‍ ഇന്ത്യ ലോകത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിക്കൊണ്ടിയിരിക്കുകയാണ്. പ്രധാനമായും ആധുനിക വിദഗ്‌ധ മേഖലകളില്‍ ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ ശ്രദ്ധേയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന മാര്‍ഗത്തിലാണ് തന്റെ സര്‍ക്കാര്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു മുന്‍പുവരെ ലോകത്തിലെ ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യ ലോകത്തിലെ പ്രധാന രാജ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദ്വിദ്വിന സന്ദര്‍ശനത്തിനായി സൗദി അറേബ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം.
ആഗോള സമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌ഘടന ശക്‌തിപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യയെന്നും ലോകം നമ്മെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.