ഇന്ത്യയെ വരച്ചവരയില്‍ നിര്‍ത്തി ചൈന വീണ്ടും പണി തുടങ്ങി!

Webdunia
തിങ്കള്‍, 27 മെയ് 2013 (15:24 IST)
PRO
PRO
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും തലപൊക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലേക്ക് (എല്‍എസി) ഫിംഗര്‍ ഫോറില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ ചൈന റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൂടാതെ ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിംഗ് നടത്തിയ ഇന്ത്യന്‍ സൈനികരെ ചോദ്യം ചെയ്‌തതായും വിവരമുണ്ട്. 2013 മെയ് 17ന് ചൈനീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്.

ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടുവെന്നു കരുതിയിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നിലവിലെ സൈനിക കരാര്‍ ലംഘിക്കുന്ന തരത്തിലുള്ള ചൈനയുടെ സമീപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമാക്കാന്‍ സാധ്യതയുണ്ട്.

മെയ് അഞ്ചിന് നടന്ന ചര്‍ച്ചകളില്‍ സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇരുരാജ്യങ്ങളും ഉറപ്പ് നല്‍കിയതായിരുന്നു.

ചൈനീസ് മുന്നേറ്റത്തെപ്പറ്റി പ്രതികരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.