ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്ന് ദാരിദ്ര്യം തുടച്ചുമാറ്റും: പ്രണബ്

Webdunia
ബുധന്‍, 25 ജൂലൈ 2012 (13:13 IST)
PTI
PTI
താന്‍ നിഷ്പക്ഷനായ രാഷ്ട്രപതിയായിരിക്കും എന്ന് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുമതലയേറ്റ പ്രണബ് മുഖര്‍ജി. ആധുനിക ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്ന് ദാരിദ്ര്യം തുടച്ചുമാറ്റുകയാണ് ല‌ക്‍ഷ്യമെന്നും പ്രണബ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സദസിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രണബ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തിന്റെ പരാമാധികാരവും ഭരണഘടനയും സംരക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കാലം അവസാനിച്ചിട്ടില്ല. നാലാം ലോകമഹായുദ്ധത്തിന് നടുവിലാണ് നാം ഇപ്പോള്‍. ഭീകരവാദത്തിനെതിരായ ലോകമഹായുദ്ധമാണ് നാലാമത്തേത്.

ബംഗാളിലെ ഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള ജീവിതയാത്രയില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.