ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ വീണ്ടും അതിക്രമിച്ചു കയറി. ലഡാക്കിലെ ചുമാറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചൈനയുടെ അമ്പതോളം സൈനികര്‍ അതിക്രമിച്ചുകടന്നത്.
ചൈനയുമായുള്ള അതിര്‍ത്തിയില്‍ 50,000 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍സിനെ വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ച ദിവസമാണ് അതിര്‍ത്തിലംഘനം നടന്നത്. കുതിരപ്പുറത്ത് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തേക്ക് കടന്നുകയറിയ ചൈനാപട്ടാളം മേഖലയ്ക്ക് അവകാശവാദം ഉന്നയിക്കുകയും ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ സേനയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ സേന ഈ ആവശ്യം വിസമ്മതിച്ചതൊടെ ചൈനീസ് സേന തിരിച്ച് മടങ്ങുകയായിരുന്നു. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റം ഈയിടെ വര്‍ധിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം പ്രതിരോധമന്ത്രി എകെ ആന്‍റണി ചൈന സന്ദര്‍ശിക്കുകയും അതിര്‍ത്തിയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെപ്പറ്റി നേതാക്കളുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.