ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ ആയുധങ്ങളുമായി പോകുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ എം വി സീമാന്‍ ഓഹിയോ എന്ന അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.
വമ്പന്‍ കമ്പനികളുടെ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സ്വകാര്യകമ്പനികളെ ആശ്രയിക്കാരുണ്ട് അത്തരമൊരു കമ്പനിയുടേതാവാം ഈ കപ്പലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഇതില്‍ സുക്ഷിച്ചിരിക്കുന്ന് ആയുധങ്ങള്‍ അനധികൃതമാണെന്നും ആയുധങ്ങള്‍ കടത്തലാണോയെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
പത്ത് കപ്പല്‍ ജീവനക്കാരും 25 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 35 പേരാണ് എം വി സീമാന്‍ ഓഹിയോ എന്ന കപ്പലില്‍ ഉള്ളത്. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്. അമേരിക്കയിലെ സെക്യൂരിറ്റി സ്ഥാപനമായ അഡ്‌വാന്‍ഫോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.