ആഭ്യന്തര മന്ത്രാലയത്തിലെ ‘പാക് ചാരന്‍‘ അറസ്റ്റിലായി

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2013 (15:01 IST)
PRO
PRO
ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മന്ത്രാലയത്തിന്റെ ഫോറിന്‍ ഡക്സിലെ സെക്ഷന്‍ ഓഫിസര്‍ ആയ ചന്ദ്രേശ്വര്‍ ആണ് അറസ്റ്റിലായത് എന്നാണ് വിവരം.

പൊക്രാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഈ ഉദ്യോഗസ്ഥന്‍ പാകിസ്ഥാന് കൈമാറി എന്നാണ് കരുതപ്പെടുന്നത്.

നിര്‍ണ്ണായക വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയതിന് സുമാര്‍ ഖാന്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ഈയിടെ രാജസ്ഥാനില്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ബന്ധുമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേന പൊക്രാന്‍ അതിര്‍ത്തിയില്‍ നടത്തിയ ‘അയണ്‍ ഫിസ്റ്റ്’ എന്ന അഭ്യാസത്തിന്റെ വിവരങ്ങളാണ് സുമാര്‍ ഖാന്‍ പാകിസ്ഥാന് കൈമാറിയത്. ഫെബ്രുവരിയിലാണ് ഇയാളെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.