ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെ ആം ആദ്‌മിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി പി എം വ്യക്തമാക്കി. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യവാര്‍ത്ത ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആം ആദ്‌മി പാര്‍ട്ടിയുമായി സി പി എം സഹകരിക്കും. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു ഫലം നല്കുന്നത് സുപ്രധാന സന്ദേശമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും യുവാക്കള്‍ ആയിരുന്നു. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി പി എം മുദ്രാകാക്യങ്ങളും രീതിയും മാറ്റുമെന്നും കാരാട്ട് പറഞ്ഞു.
പതിനാലോളം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നെങ്കിലും കെട്ടിവെച്ച കാശ് പോലും സി പി എമ്മിന് ലഭിച്ചിരുന്നില്ല.