ആം ആദ്മിയില്‍ സ്ഥാനാര്‍ഥിയാകാന്‍ പൊലീസ് കമ്മീഷണറര്‍ രാജി വെച്ചു

വെള്ളി, 31 ജനുവരി 2014 (11:33 IST)
PTI
ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ മുംബൈ പൊലീസ്‌ കമ്മീഷണര്‍ സത്യപാല്‍സിങ്‌ രാജിവച്ചു. സര്‍വീസില്‍ നിന്ന്‌ വിരമിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ്‌ രാജി.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാവുന്നതിന്‌ വേണ്ടിയാണ്‌ രാജിവച്ചതെന്നാണ്‌ സൂചന. എഎപിയെ പ്രതിനിധീകരിച്ച്‌ മുംബൈയിലോ, ജന്മനാടായായ ഉത്തര്‍പ്രദേശിലോ സത്യപാല്‍ സിങ്‌ മല്‍സരിച്ചേക്കും എന്നാണ്‌ വിവരം.

ബിജെപി മുംബൈ ഘടകവും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യവുമായി സത്യപാല്‍ സിങ്ങിനെ നേരത്തെ സമീപിച്ചിരുന്നു. ജനകീയനായ കമ്മീഷണര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സത്യപാല്‍ സിങ്‌ 1980 ലെ ഐപിഎസ്‌ ബാച്ചുകാരനാണ്‌.

വെബ്ദുനിയ വായിക്കുക